അങ്കമാലി: കെഎസ്ആർടിസി ഡിപ്പോയുടെ പ്രഥമ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി (ടിഎംസി) രൂപീകരണ യോഗം ചേർന്നു. ഡിപ്പോകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നിർദേശപ്രകാരം കൂടിയ യോഗം നഗരസഭാ ചെയർപേഴ്സണൽ റീത്ത പോൾ ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി ഓഫീസിൽ ചേർന്ന യോഗത്തിൽ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് അധ്യക്ഷനായി. എംപി പ്രതിനിധി, വാർഡ് കൗൺസിലർ, നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, മാനേജ്മെന്റ് അംഗങ്ങളായ യൂണിറ്റ് അധികാരി, സൂപ്രണ്ട് എന്നിവർ ഉൾപ്പെടുന്ന അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.